ads

banner

Wednesday, 22 May 2019

author photo

തിരുവനന്തപുരം: സൗജന്യ കൈത്തറി യൂണിഫോം വിതരണം അവസാന ഘട്ടത്തില്‍. സ്‌കൂളുകളിലെത്തിയ തുണികള്‍ ഓരോ വിദ്യാര്‍ത്ഥിക്കും മുറിച്ച് വിതരണം ചെയ്യുന്ന പ്രവര്‍ത്തികളാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. 8.5 ലക്ഷം കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 

സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കും എയ്ഡഡ് മേഖലയില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കുമാണ് സൗജന്യ യൂണിഫോം വിതരണം. കൈത്തറി മേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 

കേരളത്തിലെ കൈത്തറി സഹകരണ സംഘങ്ങള്‍ ഉല്‍പാദിപ്പിച്ച തുണികള്‍ മുഴുവനും ശേഖരിച്ചാണ് വിതരണം ചെയ്യുന്നത്. 5000ത്തോളം തൊഴിലാളികള്‍ക്ക് നേരിട്ടും അതിലധികം തൊഴിലാളികള്‍ക്ക് അല്ലാതെയും ഇതിലൂടെ തൊഴില്‍ ലഭ്യമായി. 103 കോടി രൂപ തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ സര്‍ക്കാര്‍ നല്‍കി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ പഠനത്തില്‍ ഈ പദ്ധതി വന്‍ വിജയമാണെന്ന് കണ്ടെത്തിയിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement