ads

banner

Sunday, 13 January 2019

author photo

തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ സംസ്ഥാന വ്യാപകമായി ട്രെയിന്‍ തടഞ്ഞവരെ അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം നല്‍കാന്‍ റെയില്‍വേ തിരക്കിട്ട നടപടികള്‍ തുടങ്ങി. തിരുവനന്തപുരം ഡിവിഷനില്‍ മാത്രം മുപ്പതോളം കേസുകളാണെടുത്തതെന്ന് റെയില്‍വേ സംരക്ഷണ സേനാവിഭാഗം അറിയിച്ചു. 

സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സംയുക്ത സമരസമിതി കണ്‍വീനറും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ വി. ശിവന്‍കുട്ടി തുടങ്ങി പ്രമുഖ നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇവരടക്കം ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞവരെയെല്ലാം വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയശേഷം മൊഴിയെടുത്ത് കുറ്റപത്രം അഡി. മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കും. രണ്ടുവര്‍ഷം തടവും ഒരുലക്ഷത്തിലേറെ രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

തടവ് ശിക്ഷ ലഭിച്ചാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുള്‍പ്പെടെയുള്ള നടപടികളുമുണ്ടാകും. പാലക്കാട് ഡിവിഷനില്‍ ട്രെയിന്‍ തടയലുമായി ബന്ധപ്പെട്ട് മുപ്പത്തിയാറ് കേസെടുത്തിട്ടുണ്ട്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement