ads

banner

Sunday, 13 January 2019

author photo

മുംബൈ: ബിജെപി സഖ്യത്തിൽ നിന്നും മാറിനിൽക്കുന്ന ശിവസേനയെ വിമർശിച്ച അമിത്ഷായ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയിരിക്കുകയാണ് ശിവസേന തലവൻ ഉദ്ദവ് താക്കറെ. ശിവസേനയെ തകർക്കാൻ ശേഷിയുള്ളവർ ഇതുവരെ ജനിച്ചിട്ടില്ലെന്നും ഇനി വേറെ ജനിക്കണമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. 

മുംബൈയിൽ പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു ഉദ്ദവിന്റെ പ്രതികരണം. ശിവസേനയോട് കളിക്കാൻ ശ്രമിച്ചവർക്കെല്ലാം അതിന്റെ ഫലം കിട്ടിയിട്ടുണ്ടെന്നും താക്കറെ പറഞ്ഞു. രാമക്ഷേത്ര നിർമാണം ഉയർത്തിക്കാട്ടി ബിജെപി വോട്ടുപിടിക്കുന്നതിനെയും അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. കോടതിയുടെ പരിഗണനയിലുള്ള വിഷയം ഉയർത്തിക്കാട്ടി ഇനിയും വോട്ടുപിടിക്കുന്നത് മാന്യതയല്ല. രാമക്ഷേത്ര നിർമാണത്തിന് കോൺഗ്രസ്സാണ് തടസ്സം നിൽക്കുന്നതെന്ന ബിജെപി വാദവും അദ്ദേഹം തള്ളിക്കളഞ്ഞു.  

സഖ്യം ഉണ്ടായാൽ ബിജെപി സഖ്യത്തെ വിജയിപ്പിക്കാനാവശ്യമായ ഇടപെടൽ നടത്തുമെന്നും അല്ലാത്തപക്ഷം മുൻ സഖ്യകഷികളെപോലും ബിജെപി പരാജയപ്പെടുത്തും എന്നായിരുന്നു അമിത്ഷായുടെ പ്രസ്താവന

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement