ads

banner

Monday, 14 January 2019

author photo

വിലയൊരു ഇടവേളയ്ക്കു ശേഷം സോളോ വീണ്ടും വിപണിയിലേക്ക്  തിരിച്ചെത്തുന്നു. അതായത്, ഇത്തവണ പുതുവര്‍ഷത്തില്‍ സോളോ അഞ്ചോളം സ്മാര്‍ട്ട്ഫോണുകളെയാണ് പുറത്തിറക്കാനൊരുങ്ങുന്നത്. അതായത്, എന്‍ട്രി ലെവല്‍, മിഡ്-ബഡ്ജറ്റ് ശ്രേണികളിലായിട്ടാകും പുത്തന്‍ മോഡലുകളെത്തുകയെന്ന് സോളോ ബിസിനസ് ഹെഡ് സുനില്‍ റൈന പറയുന്നു. ജനുവരി അവസാനത്തോടെ ആദ്യ മോഡല്‍ പുറത്തിറങ്ങുമെന്നും പിന്നാലെ മറ്റു രണ്ട് മോഡലുകളും പുറത്തിറങ്ങുമെന്നും അദ്ദേഹം പറയുന്നു.മാത്രമല്ല, ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയാകും ഫോണ്‍ വിപണിയിലെത്തുക. കൂടാതെ,ഡിസ്പ്ലേ നോച്ച് ആദ്യം പുറത്തിറങ്ങുന്ന മോഡലിലുണ്ടാകുമെന്നാണ് അറിയുന്നത്. സോളോ യെറ 5X ന് മാര്‍ച്ചോടെ തന്നെ ആന്‍ഡ്രോയിഡ് 9.0 പൈ അപ്ഡേറ്റ് ലഭിക്കുമെന്നും റിപ്പേര്‍ട്ടുണ്ട്.

സോളോ യെറ X5, യെറ 4X എന്നിവയാണ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ മോഡലുകള്‍.സോളോ യെറ 5Xല്‍ 13 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും 13 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയുമാണുള്ളതെന്നും  ഇതിനുപുറമെ, ഈ മോഡലിന്റെ മുന്നിലും പിന്നിലും എല്‍.ഇ.ഡി ഫ്ളാഷുമുണ്ടെന്നും,അതോടൊപ്പം, 0.6 സെക്കന്റില്‍ പ്രവര്‍ത്തിക്കുന്ന ഫേസ് അണ്‍ലോക്കിംഗ് സംവിധാനവും 0.2 സെക്കന്റില്‍ പ്രവര്‍ത്തിക്കുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറും ഇതിലുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല, ഈയിടെയാണ് സോളോ യെറ 5X എന്ന മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരെയും വില്‍പ്പന ആരംഭിച്ചിട്ടില്ല. 5.7 ഇഞ്ച് എച്ച്.ഡി ഐ.പി.എസ് ഡിസ്പ്ലേയാണ് ഈ മോഡലിലുള്ളത്. ഗൊറില്ല ഗ്ലാസ് 3 സുരക്ഷയും ഡിസ്പ്ലേയ്ക്കുണ്ട്. ഹീലിയോ 2.0 ക്വാഡ്കോര്‍ പ്രോസസ്സറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ മോഡലിന് 10,000 രൂപയ്ക്കു താഴെയാകും വിലയെന്നാണ് അറിയുന്നത്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement