ads

banner

Monday, 14 January 2019

author photo

മറയൂര്‍: കാറില്‍ ചന്ദനം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശികളായ മൂന്നു പേ‌ര്‍ മറയൂര്‍ തലയാറില്‍ പിടിയിലായി. കാസര്‍കോട് തയ്യല്‍ നിര്‍മ്മല്‍മൂല മുട്ടത്തോടി റഫീന മന്‍സിലില്‍ ഇബ്രാഹിം മസൂദ് (28), വിദ്യാനഗര്‍ സ്വദേശി മുഹമ്മാദ് അലി (29), ആലാംപാടി ഷബാനാ മന്‍സിലില്‍ എന്‍.എം ആഷിക് (26) എന്നിവരെയാണ് ഫോറസ്റ്റ് സംഘം അറസ്റ്റ് ചെയ്തത്.

മൂന്നാര്‍ - മറയൂര്‍ പാതയില്‍ വനപാലകരുടെ പട്രോളിംഗിനിടെ ശനിയാഴ്ച രാത്രി രണ്ടു മണിയോടെയാണ് സംഘം പിടിയിലായത്. മറയൂര്‍ റേഞ്ച് ഓഫീസര്‍ക്കു ലഭിച്ച രഹസ്യ വിവരമനുസരിച്ച്‌ മൂന്നു ദിവസമായി പരിശോധന നടത്തുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡിക്കിയിലെ ബാഗിലും മുന്‍സീറ്റിന് അടിയിലുമായി 70 കിലോ ചന്ദനമാണ് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത ചന്ദനത്തിന് അഞ്ചു ലക്ഷം രൂപ വിലവരും. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement