ads

banner

Monday, 14 January 2019

author photo

ശബരിമലയിലേക്ക് എത്തുന്ന യുവതിയുടെ കാലില്‍ പിടിച്ച് രണ്ടായി വലിച്ചുകീറണമെന്ന് കൊലവിളി പ്രസംഗം നടത്തിയതാണ് കൊല്ലം തുളസിക്കെതിരെ കേസെടുത്തിരുന്നു.

വിവാദ പ്രസ്താവനയെ തുടര്‍ന്ന് അറസ്റ്റ് തടയാനായി കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 

യുവതികളെ രണ്ടായി കീറിമുറിച്ച് മുഖ്യമന്ത്രിക്കും സുപ്രീംകോടതിക്കും അയച്ചുകൊടുക്കണമെന്ന കൊല്ലം തുളസിയുടെ പ്രസ്താവന അതീവ ഗൗരവമേറിയതും, പ്രകോപനപരവും മനഃപൂര്‍വ്വം സ്ത്രീകളെ അപമാനിച്ച് കലാപം നടത്താന്‍ ഉദ്ദേശിച്ചതുമാണെന്നു ഹൈക്കോടതി വ്യക്തമാക്കി.

ശബരിമലയില്‍ പോകാന്‍ ഉദ്ദേശിച്ച സ്ത്രീകള്‍ കൊല്ലം തുളസിയുടെ പ്രകോപനപരമായ ഭീഷണികള്‍ കേട്ട്  പോകാതെയായിയെന്നും  ഹൈക്കോടതി പറഞ്ഞു.

അയ്യപ്പന്റെ പേരില്‍ നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം നടത്തിയ അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗം ആണ് കൊല്ലം തുളസിയുടേത്. സുപ്രീംകോടതി ജഡ്ജിമാരെയും നിധ്യമായ ഭാഷയില്‍ ആക്ഷേപിക്കുകയുണ്ടായി. 

പ്രസംഗത്തിന് ശേഷം സംസ്ഥാനത്ത് ഒട്ടാകെ ആയിരത്തില്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു, പൊതു സ്വത്ത് നശിപ്പിക്കപ്പെടുകയും, സാമ്പത്തിക നഷ്ട്ടമുണ്ടാകുകയും ചെയ്തു. 

കൊല്ലം തുളസി നിഷ്‌ക്കളങ്കനാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമുള്ള  വാദം ഈ ഘട്ടത്തില്‍ കോടതിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. 

അയ്യപ്പന്റെ പേരില്‍ സ്ത്രീകളെ ആക്രമിക്കാനും കലാപം സൃഷ്ടിക്കാനും  ക്രിമിനലുകളായ സമാന മനസ്സരായ ആളുകളെ സംഘടിപ്പിക്കുന്നതിന് മനപൂര്‍വ്വമായാണ് കൊല്ലം തുളസി പ്രകോപനപരവും കുറ്റകരവുമായ പ്രസംഗം നടത്തിയതെന്നും കോടതി 

കൊല്ലം തുളസി നടത്തിയ പ്രസംഗവും, അതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ക്രമസമാധാന തകര്‍ച്ചയും കണക്കിലെടുത്തു അദ്ദേഹത്തിന് യാതൊരുവിധ പരിരക്ഷയും, ആശ്വാസവും നല്‍കാന്‍ കോടതിക്ക് കഴിയില്ല. എത്രയും പെട്ടന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെയോ, കോടതി മുന്‍പാകെയോ കീഴടങ്ങണമെന്നും ജസ്റ്റിസ് വി രാജ വിജയരാഘവന്റെ ഉത്തരവില്‍ പറയുന്നു.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement