ads

banner

Monday, 14 January 2019

author photo

കാസര്‍ഗോഡ്; ശബരിമലയില്‍ ആചാരലംഘനം ഉണ്ടായെന്ന് ആരോപിച്ച്  ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ ബിജെപിയുടെ നേതൃത്യത്തില്‍ കാസര്‍ഗോഡ്  നഗരത്തില്‍ നടന്ന  പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.ഹര്‍ത്താലില്‍ ബിജെപി ജില്ല പ്രസിഡന്റ് കെ ശ്രീകാന്തിനൊപ്പം നിന്നാണ് പെണ്‍കുട്ടി മുദ്രവാക്യം വിളിച്ചത്.

അഗണൂര്‍ ജെപി നഗര്‍ കോളനിലെ രഘുറാമിന്റെ മകളാണ് രാജേശ്വരിയാണ് അറസ്റ്റിലായത്.മുഖ്യമന്ത്രി പിണറായി വിജയനെയും പോലീസിനെതിരെയും മുദ്രവാക്യം വിളിച്ചു എന്ന കുറ്റത്തിനാണ് യുവതിയെ കാസര്‍ഗോഡ് ടൗണ്‍ അറസ്റ്റ് ചെയ്തത്.

കലാപമുണ്ടാക്കാന്‍ ശ്രമം,മുഖ്യമന്ത്രിയും പോലീസിനെയുെ അസഭ്യം പറയല്‍,റോഡ് ഉപരോധിക്കല്‍,അനുമതിയില്ലാതെ പ്രകടനം നടത്തി തുടങ്ങിയ കേസുകളിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.അറസ്റ്റിലായ ശേഷം അമ്മയുടെയും സഹോദരന്റെയും ആള്‍ജാമ്യത്തില്‍ രാജേശ്വരിയെ വിട്ടയച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement