ads

banner

Monday, 14 January 2019

author photo

ഉജ്ജയിൻ: സ്നേഹിക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും തെറ്റാണോ? അല്ലേയല്ല... പക്ഷെ ആളും സ്ഥലവും നോക്കി വേണമെന്നു മാത്രം...ഉജ്ജയിനില്‍ ഒരു ഡോക്ടര്‍ക്ക് സംഭവിച്ചതും ഇതുതന്നെ. സ്നേഹം പ്രകടിപ്പിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം തെറ്റിപ്പോയി.. നേഴ്സിനെ ഓപ്പറേഷൻ തീയേറ്ററിൽ വെച്ച് ചുംബിച്ച ഉജ്ജയിൻ ജില്ലാ ഹോസ്പിറ്റൽ സിവിൽ സർജനെയാണ് ജില്ലാ കലക്ടർ പുറത്താക്കിയത്. ചുംബന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി.

ഉജ്ജയിൻ ജില്ലാ ആശുപത്രിയിലെ നേഴ്സിംഗ് ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. 49 വയസുകാരനായ സിവിൽ സർജനെ പുറത്താക്കുകയും ഇയാളിൽ നിന്നും വിശദീകരണം തേടുകയും ചെയ്തതായി ഉജ്ജൈൻ ജില്ലാ കലക്ടർ ശശാങ്ക് മിശ്ര അറിയിച്ചു. എന്തായാലും വീഡിയോ പുറത്തായതോടെ സിവിൽ സർജന്‍ അവധിയിലാണ്.

അതേസമയം, ഈ വിഷയത്തില്‍ അന്വേഷണം ഉണ്ടാവുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടാതെ, ഈ വീഡിയോയില്‍ കാണുന്ന ഓപ്പറേഷൻ തീയേറ്റര്‍, ജില്ല ആശുപത്രിയുടെതന്നെയാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസ് പരാതിയൊന്നും രേഖപ്പെടുത്തിയിട്ടില്ല.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement