ads

banner

Sunday, 13 January 2019

author photo

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ വൈറസ് കാലത്ത് സേവനമനുഷ്ഠിച്ച താല്‍കാലിക ജീവനക്കാര്‍ നിരാഹാര സമരത്തിലേക്ക്. നിപ വൈറസ് ബാധയുണ്ടായ സമയത്ത് സന്നദ്ധ സേവനം അനുഷ്ഠിച്ച 42 താല്‍കാലിക ജീവനക്കാര്‍ക്ക് സ്ഥിരം നിയമനം നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. അത് നടപ്പാകാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. 

സ്ഥിരം നിയമനം ലഭിക്കുന്നത് വരെ സമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു. ഇന്നലെ മെഡിക്കല്‍ കോളജ് അധികൃതര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നിലവിലെ രാപ്പകല്‍ സമരം നിരാഹാര സമരമാക്കി മാറ്റാന്‍ സമരസമിതി തീരുമാനിച്ചത്.

നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തവരെ ഒഴിവാക്കികൊണ്ടുള്ള നിയമനം അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഈ മാസം 16 മുതല്‍ നിരാഹാരസമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു. പത്ത് ദിവസമായി ജീവനക്കാര്‍ രാപ്പകല്‍ സമരം നടത്തുകയാണ്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement