ads

banner

Monday, 14 January 2019

author photo

കൊച്ചി: എറണാകുളം മുനമ്പത്തു നിന്നും മനുഷ്യക്കടത്തു നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പോലീസിനു ലഭിച്ചു. ദില്ലിയില്‍ നിന്ന് സംഘത്തിലെത്തിയവര്‍ ഉള്‍പ്പടെ നാല്‍പ്പത്തില്‍ അധികം പേര്‍ വിവിധ ഹോട്ടലുകളിലായി ചെറായി ബീച്ചില്‍ ആറ് ദിവസം തങ്ങിയെന്നാണ് വിവരം.മരുന്നും,ശീതളപാനീയങ്ങളും ശേഖരിച്ച് മുനമ്പത്ത് നിന്ന് ബോട്ട് മാര്‍ഗം കടന്നവരില്‍ സ്ത്രീകളും,കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് സൂചന. 12000ലിറ്റര്‍ ഡീസലും അഞ്ച് ടാങ്ക് കുടിവെള്ളവും നിറച്ച് ഒരു മാസത്തെ യാത്രക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയാണ് സംഘം പുറപ്പെട്ടത്.

27 ദിവസത്തെ യാത്രയിലൂടെ ഓസ്‌ട്രേലിയയിലേക്ക് കടക്കാനുള്ള ശ്രമമാണ് സംഘം നടത്തിയതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ദില്ലിയില്‍ നിന്ന് ഈ സംഘത്തിലെത്തിയ അഞ്ച് പേരുടെ രേഖകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ദില്ലി സ്വദേശികളായവര്‍ കഴിഞ്ഞ 22 തിയതിയാണ് ചെന്നൈയിലെത്തിയത്. ചെന്നൈയില്‍ നിന്ന് സംഘം വിപുലപ്പെടുത്തി കഴിഞ്ഞ അഞ്ചാം തിയതി ഇവര്‍ ചെറായി ബീച്ചിലെത്തി.

കാണാതായ ദിയ ബാട്ട് വാങ്ങിയത് ആന്ധ്ര-കോവളം സ്വദേശികളാണെന്ന് പോലീസ് വ്യക്തമാക്കി. വിദേശത്തക്ക് കടക്കാന്‍ ശ്രമിച്ചവരുടെ തിരിച്ചറിയല്‍ രേഖകളും ഫോട്ടോകളിലൂടെയും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. 43 പേരടങ്ങുന്ന സംഘമാണ് കൊച്ചിയില്‍ നിന്നും വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. 

ബോട്ട് വില്‍പ്പന നടത്തുന്ന ബ്രോക്കര്‍മാരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കോസ്റ്റ് ഗാര്‍ഡും   ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2015-ല്‍ സമാനമായ സാഹചര്യത്തില്‍ 14 പേരടങ്ങുന്ന സംഘം മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. ഇവരുടെ നീക്കം നേരത്തെ കണ്ടെത്തിയ പൊലീസ് 14 പേരെയും അറസ്റ്റ് ചെയ്തിരുന്നു.

അഭയാര്‍ത്ഥികളായി മാറി പിന്നീട് രാജ്യത്തെ പൗരത്വം സ്വന്തമാക്കുകയെന്നതാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. അതേ സമയം ഇതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും പോലീസ് പറയുന്നുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement