ads

banner

Sunday, 13 January 2019

author photo

കാസര്‍കോഡ്: ആര്‍എസ്‌എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതുള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ചെമ്ബരിക്ക സ്വദേശി സിഎം മുഹ്ത്തസിം ആണ് പിടിയിലായത്. ഇയാള്‍ക്ക് തീവ്രവാദബന്ധം സംശയിക്കുന്നതായും പൊലീസ് പറയുന്നു.

ഇയാളെ രാവിലെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ഡല്‍ഹിക്ക് കൊണ്ടുപോയി. ഇയാള്‍ മുന്‍പ് ബിജെപി ന്യൂനപക്ഷസെല്‍ ഭാരവാഹിയായിരുന്നു. പിന്നീട് നേതൃത്വം ഒഴിവാക്കിയതാണ്. സംഘ്പരിവാറിന്റെ ദക്ഷിണേന്ത്യന്‍ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുമായി ഈ കേസിന് ബന്ധമുണ്ടെന്നും വിവരമുണ്ട്.

ഡല്‍ഹി പൊലീസിന്റെ ആവശ്യപ്രകാരം വിദ്യാനഗര്‍ പൊലീസ് 11ന് മുഹ്ത്തസിമിനെ ചട്ടഞ്ചാലില്‍ നിന്ന് പിടികൂടുകയായിരുന്നു. ഒട്ടെറെ കേസുകളില്‍ പ്രതിയാണ് മുഹ്ത്തിസം.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement