ads

banner

Sunday, 13 January 2019

author photo

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഭീകര സംഘടനയായ അൽ ബദറുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സീനത്ത് ഉൾ ഇസ്ലാം എന്നായാളടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. 

ശനിയാഴ്ച  വൈകിട്ട് തെക്കേ കശ്മീരിലെ കുൽ​ഗാം ജില്ലയിലെ കട്പോരാ മേഖലയിൽ സു​രക്ഷാ സേന നടത്തിയ പരിശോധനയിലാണ് തീവ്രവാദികളെ കണ്ടെത്തിയത്. മേഖലയിൽ  പരിശോധന നടത്തുന്നതിനിടെ തീവ്രവാദികൾ സേനയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു. 

മേഖലയിൽനിന്ന് മാരക ആയുധങ്ങൾ ഉൾപ്പടെയുള്ളവ സേന കണ്ടെടുത്തിട്ടുണ്ട്.   

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement