ads

banner

Sunday, 13 January 2019

author photo

ന്യൂഡല്‍ഹി: അലോക് വര്‍മ്മയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ അലോക് വര്‍മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.മോയിന്‍ ഖുറേഷി മുഖ്യപ്രതിയായ ഹവാല നികുതി വെട്ടിപ്പ് കേസില്‍ അലോക് വര്‍മക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് സി.വി.സി അവകാശപ്പെടുന്നത്. 

രഹസ്യാന്വേഷണ ഏജന്‍സിയായ റോ കൈമാറിയ നാല് ടെലഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുക. സി.വി.സി പക്ഷംപിടിക്കുകയാണെന്ന് അലോക് വര്‍മ ആരോപിച്ചു. 

അലോക് വര്‍മ്മയ്‌ക്കെതിരായ പരാതികളില്‍ സിവിസി അന്വേഷണത്തിന്റെ ചുമതല സുപ്രീംകോടതി നല്‍കിയത് മുന്‍ ജഡ്ജി ജസ്റ്റിസ് എകെ പട്‌നായിക്കിനായിരുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ജസ്റ്റിസ് എകെ സിക്രിയും അലോക് വര്‍മ്മയെ മാറ്റണം എന്ന നിലപാട് ഉന്നത സമിതിയില്‍ കൈക്കൊണ്ടത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement