ads

banner

Monday, 14 January 2019

author photo


ദോഹ: ഖത്തര്‍-അമേരിക്ക രണ്ടാമത് നയതന്ത്ര ചര്‍ച്ച ദോഹയില്‍ നടന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയും ചര്‍ച്ചക്ക് നേതൃത്വം നല്‍കി. 

ഖത്തറുമായി നിരവധി കരാറുകളില്‍ അമേരിക്ക ഒപ്പുവെച്ചു. രാഷ്ട്രീയ സാമ്പത്തിക വാണിജ്യ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തമാകുന്നത് സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ ചര്‍ച്ചയിലുണ്ടായി.

അൽ ഉദൈദിലെ യു.എസ് സൈനിക താവളത്തിന് എല്ലാവിധ സഹായങ്ങളും നൽകുന്നതിൽ പോംപിയോ ഖത്തറിന് നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശാലമായതാണെന്നും അതിപ്രധാനമാണെന്നും കൂടുതൽ വളർച്ചയിലേക്ക് നീങ്ങുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി അന്താരാഷ്ട്ര മേഖലാ പ്രശ്നങ്ങൾ നേരിടുന്നതിൽ അമേരിക്ക ഖത്തറിെൻറ ചങ്ങാതിയാണെന്ന് ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അല്‍ത്താനി പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധം മൂലം ഖത്തറിന് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടാൻ കഴിഞ്ഞെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement