ads

banner

Monday, 14 January 2019

author photo

കോഴിക്കോട്: ഗൂഗിള്‍ അനധികൃതമായി ഉപഭോക്താക്കളുടെ രേഖകള്‍ ചോര്‍ത്തിയെടുക്കുന്നുവെന്നതിനാല്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് സ്വതന്ത്ര സോഫ്‌റ്റ്വെയറിന്റെ വക്താവ് റിച്ചാഡ് സ്റ്റാള്‍മാന്‍ പറഞ്ഞു.മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് കടപ്പുറത്ത് നടന്നുവരുന്ന കേരള സാഹിത്യോത്സവ വേദിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, ഗൂഗിളില്‍ നിന്ന് മൂന്നാമതൊരാള്‍ അറിയരുത് എന്ന് നാം കരുതുന്ന രഹസ്യങ്ങള്‍ വരെ ചോര്‍ത്തിയെടുക്കാന്‍ ഇതിന് കഴിയുന്നുണ്ടെന്നും ഈ പ്രവണതയെല്ല്ാം തികച്ചും മനുഷ്യാവകാശ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പെ തന്നെ, നമ്മുടെ നിത്യജീവിതത്തില്‍ ന്ിന്ന് ഒഴിവാക്കാന്‍ സാധിക്കാത്ത ഉപകരണമായ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വെച്ച് ഏറ്റവും മോശമായതും ഭീകരമായതുമാണിതെന്നും, കൂടാതെ, ഫോണ്‍ സ്റ്റാലിന്റെ ഒരു സ്വപ്ന ഉപകരണമായിരുന്നുവെന്നും 1940 കാലഘട്ടത്തില്‍ യു.എസ്.എസ്.ആറിലെ ആളുകളുടെ ചലനങ്ങളെക്കുറിച്ചും അവരുടെ സ്വകാര്യ പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിയാന്‍ സാധിക്കുന്ന ഒരു ഉപകരണത്തെ കുറിച്ച് സ്റ്റാലിന്‍ ആ കാലഘട്ടത്തില്‍ ആലോചിച്ചിരുന്നുവെന്നും  സ്റ്റാള്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് ആ ഉപകരണമാണ് നമ്മളുടെ കയ്യിലിരിക്കുന്ന മൊബൈല്‍ഫോണ്‍ എന്നും അതിന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത് നമ്മളല്ല, അതിനെ നിയന്ത്രിക്കുന്ന മൂന്നാമതൊരാള്‍ ഉണ്ടെന്നും, മാത്രമല്ല, കഴിഞ്ഞ 10 വര്‍ഷമായി ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള യാതൊരു ഉപകരണങ്ങളും താന്‍ ഉപയോഗിക്കുന്നില്ലെന്നും സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്കിലോ വാട്‌സാആപ്പിലോ ട്വിറ്ററിലോ തനിക്ക് സ്വന്തമായി അക്കൗണ്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement