ads

banner

Sunday, 13 January 2019

author photo

ബംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമക്കളും രാഷ്ട്രീയത്തിലേക്ക്. മകനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണ ഹാസന്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് ദേവഗൗഡ രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.

ദേവഗൗഡ പതിവായി മത്സരിച്ച് ജയിക്കുന്ന മണ്ഡലമാണ് ഹാസന്‍. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മൂത്ത സഹോദരനാണ് എച്ച്.ഡി രേവണ്ണ. പ്രജ്വലിന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിന് പിന്നാലെ മാണ്ഡ്യ സീറ്റിനായി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിലും രംഗത്തുവന്നു. മാണ്ഡ്യയില്‍ നിന്നുള്ള നേതാക്കള്‍ തന്റെ മേല്‍ മത്സരിക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും മുഖ്യമന്ത്രിയുടെ മകന്‍ എന്ന നിലയില്‍ തനിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ടെന്നും നിഖില്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടി തീരുമാനിച്ചാല്‍ പിന്നെ സ്വീകരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്നും നിഖില്‍ പറഞ്ഞു. രാഷ്ട്രീയത്തിനൊപ്പം സിനിമാ അഭിനയവും തുടരുമെന്നും അദ്ദേഹം പറഞ്ഞു. മാണ്ഡ്യയില്‍ കഴിഞ്ഞ തവണ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച ശിവരാമെ ഗൗഡയുമായി കുമാരസ്വാമി ചര്‍ച്ചനടത്തി ധാരണയായതായും റിപ്പോര്‍ട്ടുകളുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement