ads

banner

Monday, 14 January 2019

author photo

പത്തനംതിട്ട : ശബരിമലയില്‍ മകരവിളക്ക് ഇന്ന്. സന്നിദാനവും പരിസര പ്രദേശങ്ങളും പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ്. ഇവിടേക്ക് മകര ജ്യോതി ദര്‍ശിക്കാനായി നിരവധി ഭക്തരാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. തീര്‍ത്ഥാടന പാതകളില്‍ കൂടുതല്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചു. ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. പത്തനംതിട്ട വടശ്ശേരിക്കര, നിലയ്ക്കല്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും വാഹനങ്ങള്‍ എത്തുന്നതും പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് വരുന്നവരേയും നിരീക്ഷിക്കാന്‍ മുന്തിയ ഇനം ക്യാമറകളാണ് സജ്ജമാക്കിയിരിക്കുന്നത്. സന്നീദാനത്തും പരിസര പരിദേശങ്ങളിലും പോലീസ് സേനാവിഭാഗം വിന്യസിച്ചിരിക്കുന്നത് 13 ഡിവൈഎസ്പിമാര്‍, 33 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 115 സബ് ഇന്‍സ്പെക്ടര്‍മാര്‍, 1400 സിവില്‍ പോലീസ് എന്നിങ്ങനെയാണ്. കൂടാതെ, 180 ആര്‍എഎഫ്, 40 എന്‍ഡിആര്‍എഫ്, 30 ഐആര്‍ ബറ്റാലിയന്‍, കര്‍ണാടക പോലീസ്, ആന്ധ്രാ പോലീസ്, 13 കമാന്‍ഡോകള്‍, വയര്‍ലെസ് വിഭാഗം തുടങ്ങി 2000ല്‍പ്പരം സേനാംഗങ്ങളാണ് ശബരിമലയില്‍ സുരക്ഷ ഒരുക്കുന്നത്.മാത്രമല്ല, മകരജ്യോതി ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ തടിച്ചു കൂടുന്ന സ്ഥലങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരിശോധന നടത്തി. 

കൂടാതെ, തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുനന്താണ്. ചന്ദ്രാനന്ദന്‍ റോഡ് ബ്ലോക്ക് ചെയ്ത് നിര്‍ത്തിയും ക്യൂ കോംപ്ലക്സുകള്‍ ക്രമീകരിച്ചും പതിനെട്ടാംപടി വഴി കയറുന്നതിന്റെ വേഗം കൂട്ടിയും വെര്‍ച്ചല്‍ക്യൂ ജനറല്‍ ക്യൂ ആക്കിയും, വടക്കേനടവഴി കൂടുതല്‍ ഭക്തരെ ക്രമീകരിച്ചും ഭക്തരുടെ ഒഴുക്കിനെ നിയന്ത്രിക്കുന്നതാണ്. ഇരുന്നൂറോളം പേരടങ്ങുന്ന സംഘമാവുമ്പോള്‍ അവരെ ക്യൂ കോംപ്ലക്സാക്കി വിശ്രമിക്കാന്‍ അവസരം നല്‍കുന്നു. പിന്നീട് വെള്ളം, ബിസ്‌ക്കറ്റ് എന്നിവയും നല്‍കുന്നതാണ്. മാത്രമല്ല, അപ്പോള്‍ ശരംകുത്തിക്കും മരക്കൂട്ടത്തിനും ഇടയില്‍ ഇത്തരത്തില്‍ തിരക്ക് നിയന്ത്രിച്ച് നിര്‍ത്താനാകും. നല്ല തിരക്കുള്ള സമയം പമ്പയില്‍നിന്നും ഭക്തരുടെ പ്രവേശനം നിയന്ത്രിക്കും. പുല്ലുമേട് വഴി വരുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. പാണ്ടിത്താവളത്ത് നിന്ന് ഘട്ടം ഘട്ടമായി നിയന്ത്രിക്കും.

തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നേതൃത്വത്തില്‍ മകര വിളക്കിന് മുന്നോടിയായുള്ള പൂജാകര്‍മ്മങ്ങള്‍ സന്നിധാനത്ത് നടന്നു. മകരസംക്രമപൂജക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്കും സന്നിധാനത്തെ ഒരുക്കുന്നതിനുള്ള ശുദ്ധിക്രീയകളാണ് നടന്നിരിക്കുന്നത്. കഴിഞ്ഞദിവസം പ്രാസാദശുദ്ധിയും നടന്നിരുന്നു. കൂടാതെ, തിരുവാഭരണ ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തുന്നതാണ്. ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയ്ക്കടുത്ത് ചെറിയാനവട്ടത്ത് എത്തും. അവിടെന്ന് തിരുവാഭരണ ഘോഷയാത്രയെ പൊലീസ്, റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരും അനുഗമിക്കുന്നു. ശേഷം ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചര യോടെ ശരംകുത്തിയില്‍ എത്തിച്ചേരുമ്പോള്‍ ദേവസ്വം അധികൃതര്‍ ഘോഷയാത്രയെ സ്വീകരിക്കുന്നു. ശേഷം അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും, അതിന് ശേഷം,പൊന്നമ്പലമേട്ടില്‍ മകരവിളക് തെളിയിക്കും എന്നതാണ് ചടങ്ങ്. 7.52നാണ് മകര സംക്രമ പൂജ നടക്കുക. ഭക്തര്‍ക്കായി സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement