ads

banner

Sunday, 13 January 2019

author photo

റിയാദ്: അമിതവേഗത്തിലോടുന്ന വാഹനങ്ങളെ കുടുക്കാനൊരുങ്ങുകയാണ് സൗദി. വാഹനങ്ങളുടെ അമിത വേഗം നിരീക്ഷിക്കാന്‍ പുതിയ സംവിധാനവുമായെത്തുകയാണ് സൗദിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി പ്രത്യേക സംവിധാനങ്ങളോടു കൂടിയ 150 ഓളം വാഹനങ്ങളാണ് സൗദി നിരത്തുകളില്‍ ഇറക്കുകയെന്നാണ് സൂചന.

ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം സാധാരണ വാഹനങ്ങളിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നതാണ് പ്രത്യേകത. 11 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരരെയുള്ള വാഹനങ്ങളുടെ വേഗതയും മറ്റും നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ക്യാമറകളാണ് 150 ഓളം നിരീക്ഷണ വാഹനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. രാവും പകലും വാഹങ്ങളെ നിരീക്ഷിക്കുന്നതിനായി ഇവ സജ്ജമായിരിക്കും. സാധാരണ വാഹനമായതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് നിരീക്ഷണ വാഹനത്തെ തിരിച്ചറിയാനും കഴിയില്ല.

അപകടങ്ങള്‍ കുറയ്ക്കാനും അമിത വേഗതക്ക് നിയന്ത്രണമുള്ള സ്ഥലങ്ങളില്‍ വേഗത കുറയ്ക്കാനുമാണ് ട്രാഫിക് അതോറിറ്റി ലക്ഷ്യമിടുന്നത്. ഗുരുതര അപകടങ്ങള്‍ വരുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനായി അടുത്തിടെ ട്രാഫിക് നിയമം പരിഷ്‌കരിച്ചിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement