ads

banner

Monday, 14 January 2019

author photo

കോഴിക്കോട്: കക്കാടംപൊയിലില്‍ ആദിവാസി യുവതി ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. രാധികയെ ക്രൂരമായി കൊലപ്പെടുത്തിയ കൂമ്ബാറ സ്വദേശി ഷരീഫിനെ തിരുവമ്ബാടി പോലീസാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് കരിങ്ങാതൊടി രാജന്റെ ഭാര്യ രാധികയെ (38) കൃഷിസ്ഥലത്തെ ഷെഡിന് മുന്നില്‍ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടത്. മൃതശരീരത്തില്‍ ബലപ്രയോഗം നടന്നതിന്റെ പാടുകളുണ്ടായിരുന്നു. 

രാധികയും ഷെരീഫും ഒരുമിച്ച്‌ എട്ടു വര്‍ഷത്തോളമായി അകമ്ബുഴയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ വാഴകൃഷി നടത്തി വരികയായിരുന്നു. പണം ഇടപാടിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി സമ്മതിച്ചു.

പോസ്റ്റ് മോര്‍ട്ടത്തില്‍ രാധികയുടെ കൈ വിരലില്‍ വയര്‍ ചുറ്റിയതിന്റെ പാടുകള്‍ കണ്ടെത്തിയത് സംശയമുണര്‍ത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണമാണ് രാധികയ്ക്കൊപ്പം 8 വര്‍ഷമായി വാഴ കൃഷി നടത്തി വന്ന ഷരീഫിലേക്കെത്തിച്ചത്.

സംഭവദിവസം ഇരുവരും നന്നായി മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ ഷെരീഫിന്റെ കഴുത്തില്‍ രാധിക പിടിമുറുക്കി. ഓടി രക്ഷപ്പെട്ട ഷരീഫ് തിരിച്ചെത്തിയപ്പോള്‍ മദ്യലഹരിയില്‍ നിലത്തുകിടക്കുന്ന രാധികയെയാണ് കണ്ടത്. വൈദ്യുത മീറ്ററില്‍ വയര്‍ ഘടിപ്പിച്ച്‌ രാധികയുടെ കൈയില്‍ ഷോക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം ഷെഡിന് മുന്‍വശത്തു കൊണ്ടുവന്ന് കരഞ്ഞു ബഹളംവച്ച്‌ ആളെ കൂട്ടുകയായിരുന്നു.

അയല്‍വാസികള്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടെ പോകാതെ മാറിനിന്ന ഷെരീഫിനെ അന്നുതന്നെ നാട്ടുകാര്‍ സംശയിച്ചിരുന്നു.

താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഷരീഫിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement