ads

banner

Sunday, 13 January 2019

author photo

തിരുവനന്തപുരം: മുന്നോക്ക സംവരണം  പ്രാബല്യത്തിൽ കൊണ്ടുവന്ന കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചു നായർ സർവീസ് സൊസൈറ്റി പ്രധാനമന്ത്രിക്ക് കത്തെഴുതി. വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം  ഏർപ്പെടുത്തുന്ന ബില്ല്  ലോക്‌സഭയും രാജ്യസഭയും പാസ്സാക്കിയിരുന്നു. 

ബില്ലിന്റെ പ്രഖ്യാപന സമയത്ത് തന്നെ എൻഎസ്എസ്  അനുകൂല നിലപാട് പരസ്യമാക്കിയിരുന്നു. അത് കൂടാതെയാണ് മോദിക്ക് അഭിനന്ദന സന്ദേശം അയച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നീതിബോധത്തെ പ്രശംസിക്കുന്ന തരത്തിലുള്ളതാണ് കത്തിന്റെ ഉള്ളടക്കം. മോദിയുടെ നേതൃത്വത്തിന് എല്ലാ വിധ പ്രാർത്ഥനകളും ഉണ്ടാകുമെന്നും കത്തിൽ പറയുന്നുണ്ട്.

അതേസമയം എൻഎസ്എസിന്റെ ഈ നടപടികളെ രൂക്ഷമായി വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ്   എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസ് ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.  എൻഎസ്എസും ബിജെപിയും അണ്ണനും തമ്പിയും പോലെയാണ്. സമദൂരം എന്നത് എൻഎസ്എസിന് ജനങ്ങളെ കബളിപ്പിച്ചു കാര്യം നേടാനുള്ള അടവാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement