ads

banner

Sunday, 13 January 2019

author photo

ശബരിമലയിൽ യുവതി പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംഘ്​പരിവാര്‍ ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ ആർ.എസ്.എസ് സംഘത്തി​ന്റെ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ കരീം മുസ്‌ലിയാരുടെ (40) നില ഗുരുതരമായി തുടരുന്നു. ബായാര്‍ പള്ളിയിലെ ഇമാമായ കരീം മുസ്​ലിയാര്‍ ബൈക്കില്‍ വരുന്നതിനിടെ ആർ.എസ്.എസ് സംഘം ആക്രമിക്കുകയായിരുന്നു. ആയുധങ്ങളുമായി സംഘടിച്ചെത്തിയ ആർ.എസ്​.എസ് സംഘം ബായാര്‍ ജാറം പള്ളിക്ക് നേരെയും ആക്രമണം നടത്തുന്നുണ്ട്.

പ്രകോപനമില്ലാതെയാണ് ആർ.എസ്.എസ് പ്രവര്‍ത്തകര്‍ ബൈക്കില്‍നിന്ന്​ അടിച്ച് താഴെയിട്ടത്. താഴെവീണ അദ്ദേഹത്തെ ഇരുമ്പുപൈപ്പുകളും വടികളും ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് കരീം മുസ്​ലിയാര്‍ ബോധരഹിതനായി വീണതോടെയാണ് ആർ.എസ്​.എസ് സംഘം പിന്‍വാങ്ങിയത്. ഏറെനേരം റോഡില്‍ കിടന്ന മുസ്​ലിയാരെ നാട്ടുകാരെത്തി ആദ്യം ബന്തിയോട് ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതോടെ മംഗലാപുരം യൂനിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരീം മുസ്​ലിയാരെ ആക്രമിക്കുന്നതി​ന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അതേസമയം, കരീം മുസ്​ലിയാരുടെ തുടര്‍ ശസ്​ത്രക്രിയക്ക്​ പണം കണ്ടെത്താനാകാതെ നാട്ടുകാരുടെ സഹായം തേടുകയാണ് ബന്ധുക്കൾ. രണ്ട് മക്കളടങ്ങിയ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ സഹായസമിതി രൂപവത്​കരിച്ചിട്ടുണ്ട്. ബായാര്‍ ഫ്രൻഡ്​​സ് വാട്‌സ്ആപ്​ ഗ്രൂപ്പി​ന്റെ നേതൃത്വത്തിലാണ് സഹായസമിതി രൂപവത്​കരിച്ചത്. ഫോൺ: 9895372608. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement