ads

banner

Monday, 14 January 2019

author photo

കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിവസത്തിലും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 38 പൈസയും, ഡീസല്‍ ലിറ്ററിന് 50 പൈസയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ വിലയില്‍ 62 പൈസയുടെയും, ഡിസല്‍ വിലയില്‍ ഒരു രൂപ 98 പൈസയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.07 രൂപയാണ് വില. ഇന്നലെ ഇത് 71.69 രൂപയായിരുന്നു. ഡീസല്‍ ലിറ്ററിന് 67.71 രൂപയാണ് കൊച്ചിയിലെ വില. ഇന്നലെ ഇത് 67.21 രൂപയായിരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 73.35 രൂപയായും ഡീസല്‍ 69.02 ആയും ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് 72.39 രൂപ, 68.03 രൂപ എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ വില.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement