ads

banner

Monday, 14 January 2019

author photo

ന്യൂഡല്‍ഹി: മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നിയമം നടപ്പാകുമെന്നതില്‍ അടിമുടി അവ്യക്തത. കേന്ദ്രസര്‍വീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റുമായി 10 ശതമാനം സംവരണം ചെയ്യുന്ന നിയമമെന്നു നടപ്പാകുമെന്നതിലാണ് അവ്യക്തത നിലനില്‍ക്കുന്നത്. അതായത്, പ്രാബല്യത്തിലാവുന്ന തീയതി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി പിന്നീട് വിജ്ഞാപനം ചെയ്യുമെന്നാണ് നിയമത്തിന്റെ ഒന്നാംവകുപ്പില്‍തന്നെയുള്ളത്.    മാത്രമല്ല, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങളും മറ്റും വ്യക്തമായി നിര്‍വചിക്കേണ്ടതുകൊണ്ടാണ് ഉടനെ പ്രാബല്യത്തില്‍ വരുത്താത്തതെന്ന് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുപുറമെ ഇവര്‍ ഭരണപരമായ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.ശനിയാഴ്ചയാണ് രാഷ്ട്രപതി ബില്ലില്‍ ഭേദഗതി ഒപ്പുവെച്ചത്. വൈകീട്ടുതന്നെ ഗസറ്റില്‍ വിജ്ഞാപനംചെയ്തിരുന്നു. 
                                                                            
മാര്‍ച്ച് ആദ്യം പൊതുതിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നേക്കും. അപ്പോള്‍മുതല്‍ പെരുമാറ്റച്ചട്ടം ബാധകമാവുന്നതാണ്. അതിനുമുമ്പ് പ്രാബല്യത്തിലായില്ലെങ്കില്‍, സാമ്പത്തികസംവരണം കൊണ്ടുവന്നതിന്റെ രാഷ്ട്രീയനേട്ടം സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നഷ്ടമാവുകയും ചെയ്യുന്നതാണ്. അതിനാല്‍ തന്നെ, ഇത്രയും തിരക്കുപിടിച്ച് നിയമം പാസാക്കിയിട്ട് അതു നടപ്പാക്കുന്നത് നീണ്ടുപോകാനുള്ള സാധ്യത വളരെ വിരളമാണെന്ന് തന്നെ പറയാം. പാര്‍ലമെന്റ് സമ്മേളനം ഫെബ്രുവരി 13-ന് അവസാനിക്കുന്നതോടെ ഇക്കാര്യത്തില്‍ തീര്‍പ്പാകുമെന്നാണ് നിലവിലെ സൂചന.
                                                                                                                    
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement