ads

banner

Friday, 21 December 2018

author photo

പാട്‌ന: ബീഹാറിലെ വൈശാലി ജില്ലയിലെ ഗവണ്മെന്റ് സ്‌കൂളിലാണ് ജാതിയുടെയും മതത്തിന്റെയും പേരില്‍ കുട്ടികളെ വേര്‍തിരിച്ചിരുത്തിയത്. സംഭവം വന്‍ വിവാദമായതോടെ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ ബീഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്.

ലാല്‍ഗഞ്ജിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ജാതിയും മതവും നോക്കി വിവിധ റൂമുകളിലും സെക്ഷനുകളിലുമായാണ് ഇരുത്തിയിരുന്നത്. ഇപ്പോഴും ഇത്തരത്തിലുള്ള തരം തിരിവുകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ് എന്നാണ് ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി കൃഷ്ണന്ദന്‍ പ്രസാദ് വെര്‍മ പ്രതികരിച്ചത്. ഉടന്‍ തന്നെ അന്വേഷണം നടത്തി വേണ്ടുന്ന നടപടികളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കുട്ടികളുടെ സൗകര്യത്തിനു വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീന കുമാരി പറഞ്ഞത്. ഇതുവരെയായിട്ടും കുട്ടികളോ രക്ഷിതാക്കളോ ഈ നടപടിയോട് പരാതിയൊന്നും പറഞ്ഞില്ലെന്നും അവര്‍ അവകാശപ്പെട്ടു. അവര്‍ക്കെതിരെ ഉടന്‍ തന്നെ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement