ads

banner

Wednesday, 12 December 2018

author photo

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലും 40 മെഗാവാട്ടാക്കി ഉയര്‍ത്തിയ സൗരോര്‍ജ്ജ പദ്ധതിയും ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ടെര്‍മിനല്‍ നാടിന് സമര്‍പിക്കുന്നത്. 

ആറുലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിക്കുന്ന ടെര്‍മിനല്‍ 240 കോടി മുടക്കിയാണ് വികസിപ്പിച്ചത്. മണിക്കൂറില്‍ 4000ത്തോളം യാത്രക്കാരെ ഉള്‍ക്കാള്ളാനുള്ള മികച്ച സൗകര്യമാണ് പുതിയ ടെര്‍മിനലിനുള്ളത്. 

ടെര്‍മിനലിനോടൊപ്പം ഉദ്ഘാനം ചെയ്യുന്ന കാര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള സൗരോര്‍ജ കാര്‍പോര്‍ട്ടാണെന്ന സവിശേഷത കൂടിയുണ്ട്. 2600 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്നതാണിത്.

കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ സ്ഥാപിതശേഷി 30 മെഗാവാട്ടില്‍നിന്ന് 40 മെഗാവാട്ടിലേക്ക് ഉയര്‍ത്തുകയാണ്. നേരത്തെ 2015 ഓഗസ്റ്റില്‍ 13 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗരോര്‍ജ വിമാനത്താവളമായി മാറിയിരുന്നു. പ്രതിദിനം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉദ്പാദിപ്പിക്കുന്നത്. 5.1 മെഗാവാട്ട് ശേഷിയുള്ള ഇവിടത്തെ കാര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള സൗരോര്‍ജ കാര്‍പോര്‍ട്ടാണ്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement