ads

banner

Tuesday, 11 December 2018

author photo

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഇത് പ്രകാരം ആദ്യ ഫലങ്ങള്‍ പുറത്തുവരുകയാണ്. ആദ്യ സൂചന പ്രകാരം കോണ്‍ഗ്രസിനാണ് മുന്നേറ്റം എന്നാണ് അറിയിപ്പ്. അതായത്, മധ്യപ്രദേശ്, രാജസ്ഥാന്‍ , ഛത്തീസ്ഘണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടെന്നാണ് ഈ ആദ്യ ഫലത്തിലൂടെ വ്യക്തമാകുന്നത്.  5 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞടുപ്പിന്റെ ഫലം കോണ്‍ഗ്രസിനും ബിജെപിക്കും ഒരു പോലെ നിര്‍ണായകമാണ്.

ഇവിടങ്ങളില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. മിസോറാമിലും ആദ്യ സൂചനപ്രകാരം കോണ്‍ഗ്രസ് മുന്നിലാണ്. എന്നാല്‍,തെലുങ്കാനയിലേക്ക് വരുമ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റിന് മുന്നിലുണ്ട്.രാജസ്ഥാന്‍ മധ്യപ്രദേശ്,ചത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ 5 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നത്. മാത്രമല്ല, നിലവില്‍ ബിജെപി അധികാരത്തിലിരിക്കുന്ന രാജസ്ഥാന്‍ മധ്യപ്രദേശ്,ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ ഗ്രസിനും ബിജെപിയ്ക്കും ഒരു പോലെ നിര്‍ണായകമാണ്.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement