കോട്ടയം: ഇരുപത്തിയെഴ് വിദ്യാര്‍ത്ഥിനികളെ പ്രണയിച്ച് വലയിലാക്കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ലൈംഗികബന്ധത്തിന് ഇരയാക്കിയ യുവാവ് പോലീസ് പിടിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ ഇത്രയും പേരെ മാറിമാറി ലൈംഗികമായി പീഡിപ്പിച്ചതിന് കോട്ടയം കല്ലറ മറ്റം ഭാഗത്ത് ജിത്തുഭവനില്‍ സജിയുടെ മകന് ജിന്‍സ് (24)വാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഇയാള്‍ പകര്‍ത്തിയ പെണ്‍കുട്ടികളുടെ വീഡിയോകള്‍ കണ്ട രക്ഷിതാക്കളും തരിച്ചുപോയി. വളരെ പ്രതീക്ഷയോടെ സ്കൂളിലേക്ക് അയയ്ക്കുന്ന പെണ്‍കുട്ടികള്‍ ചതിക്കുഴികളില്‍ പെടുന്നതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിച്ച പോലീസിന് മുന്നില്‍ പല രക്ഷകരത്താക്കളുടെയും തല കുമ്പിട്ടു പോയി. മൂന്ന് വര്‍ഷത്തിനിടയിലാണ് ജിന്‍സ് ഇത്രയും കുട്ടികളെ വലയിലാക്കി പീഡിപ്പിച്ചത്. ജില്ലയിലെ ഒരു സ്കൂളിലെ പ്രധാനാധ്യാപികയുടെ ടെലിഫോണ്‍ കോളിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്.
തന്റെ സ്കൂളിലെ ഒരു പെണ്‍കുട്ടിയെ സ്കൂള്‍ യൂണിഫോമില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മറ്റൊരാളുടെ കൂടെ കാറില്‍ പലയിടത്ത് കണ്ടതായി ലഭിച്ച വിവരം സ്കൂള്‍ പ്രിന്‍സിപ്പള്‍ ജില്ലാ പോലീസ് മേധാവിയുടെ ഓപ്പറേഷന് ഗുരുകുലം പദ്ധതി കോ-ഓര്‍ഡിനേറ്ററെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കാറില്‍ കൊണ്ടുപോയ യുവാവിനെ പിടികൂടി. പെണ്‍കുട്ടിയെ രക്ഷിതാക്കളോടൊപ്പം വിളിച്ചു വരുത്തി യുവാവിന്റെ മൊബൈലില്‍ മറ്റ് പെണ്‍കുട്ടികളുമായുള്ള അശ്ലീല ചാറ്റുകള്‍ കാണിച്ചു കൊടുത്തതോടെ കുട്ടി ഈ ബന്ധത്തില്‍ നിന്ന് പിന്മാറി.
തനിക്ക് നേര്‍വഴി നയിച്ച പോലീസിന് മുന്നില്‍ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലും അപേക്ഷയുമാണ് 27 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച വിരുതനെ പിടികൂടുന്നതിന് കാരണമായത്. 'സാര എന്നെ ഒരു കെണിയില്‍ നിന്ന് രക്ഷപെടുത്തി, പക്ഷെ എന്റെ കൂട്ടുകാരി ഇതുപോലെ ഏതോ ഒരു കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്, ആത്മഹത്യയുടെ വക്കിലുള്ള അവളെ രക്ഷിക്കണം സാര്‍ ഇതായിരുന്നു പെണ്‍കുട്ടിയുടെ അപേക്ഷ. പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് പോലീസ് ഇതേ സ്കൂളിലെ പ്രിന്‍സിപ്പലുമായി വീണ്ടും ബന്ധപ്പെട്ടു. വിദ്യാര്‍ത്ഥിനിയുടെ സഹപാഠിയെയും കൂട്ടി രക്ഷിതാക്കള്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ എത്തപ്പെട്ടു. കൌണ്സിലിംഗ് നടത്തിയ ഓപ്പറേഷന് ഗുരുകുലം കോ-ഓര്‍ഡിനേറ്ററെ വരെ ഞെട്ടിച്ച തരത്തിലുള്ള വിവരങ്ങളാണ് വിദ്യാര്‍ത്ഥിനിയില്‍ നിന്നും ലഭിച്ചത്.
അവിചാരിതമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജിന്‍സുമായി പ്രണയത്തിലായ കുട്ടി ഒരിക്കല്‍ ഇയാളോടൊന്നിച്ച് മൊബൈലില്‍ സെല്‍ഫി എടുക്കുന്നു. ഈ ഫോട്ടോ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണിപെടുത്തി യുവാവ് പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങള്‍ ഒന്നൊന്നായി ആദ്യവും പിന്നീട് പൂര്ണ്ണനഗ്നയായുമുള്ള ദൃശ്യങ്ങള്‍ ചാറ്റിംഗിലൂടെ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ വെച്ച് യുവാവ് പിന്നീട് ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ഭീഷണിയുടെ പുറത്ത് പിറ്റേന്ന് രാത്രിയില്‍ ഇയാളെ വീടിനുള്ളില്‍ പ്രവേശിപ്പിച്ച് വിദ്യാര്‍ത്ഥിനി ലൈംഗികബന്ധത്തിലും ഏര്‍പ്പെട്ടു. അതും മൊബൈലില്‍ പകര്‍ത്തിയ ഇയാള്‍ ഇത് കാട്ടി സ്ഥിരമായി കുട്ടിയെ ബ്ലാക് മെയില്‍ ചെയ്യുകയായിരുന്നു. ഇതോടെ ക്ലാസില്‍ ശ്രദ്ധിക്കാതെ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് പെണ്‍കുട്ടി പോലീസ് സംഘത്തിന്റെ അടുത്ത് എത്തപ്പെടുന്നത്.
പെണ്‍കുട്ടിയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ കേട്ട ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദ്ദേശാനുസരണമാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നുമാണ് പീഡനപരമ്പരയുടെ ചുരുള്‍ അഴിയുന്നത്. 27 പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും അടുക്കും ചിട്ടയോടെയും ഓരോ ഫോള്‍ഡറുകളിലാക്കിയാണ് ഇയാള്‍ തന്റെ മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. ഇയാളുടെ വലയില്‍ വീണു തുടങ്ങിയ വേറെ കുട്ടികള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വൈക്കം ഡിവൈഎസ്പി മുഖേന കടുത്തുരുത്തി പോലീസിന് കൈമാറിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon