ads

banner

Sunday, 2 December 2018

author photo


ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ആസാദുദ്ദീന്‍ ഒവൈസിക്ക് തെലങ്കാനയില്‍ നിന്ന് ഓടിരക്ഷപ്പെടേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ്. നിസാമിന് ഹൈദരാബാദ് വിട്ട് ഓടിപ്പോകേണ്ടി വന്നത് പോലെ ഒവൈസിക്കും ഓടേണ്ടി വരുമെന്നാണ് യോഗിയുടെ അവകാശവാദം. സംഗറെഡ്ഡിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. 

ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്‌ലിമീന്‍ നേതാവാണ് ഒവൈസി.

ബി.ജെ.പിയുടെ അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് യോഗി ആദിത്യനാഥ് തെലങ്കാനയില്‍ എത്തിയത്. നേരത്തെ യോഗിക്കെതിരെ ഒവൈസി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതിനുമറുപടിയായാണ് ഒവൈസിക്കെതിരായ രൂക്ഷ വിമര്‍ശം.

'ബി.ജെ.പി. അധികാരത്തില്‍ വരികയാണെങ്കില്‍ നൈസാം ഹൈദരാബാദില്‍നിന്ന് ഓടിരക്ഷപ്പെട്ടതുപോലെ ഒവൈസിക്കും തെലങ്കാനയില്‍നിന്ന് പലായനം ചെയ്യേണ്ടിവരുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു'- യോഗി ആദിത്യനാഥ് പറഞ്ഞു.
                                                           
തെലങ്കാനയില്‍ ഇത്തവണ ബി.ജെ.പി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകള്‍ മാത്രം ലഭിച്ച ബി.ജെ.പിയ്ക്ക് 2018ലെ തിരഞ്ഞെടുപ്പ് അഭിമാനപോരാട്ടം കൂടിയാണ്. 
                                                           
 ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement