ads

banner

Wednesday, 12 December 2018

author photo

ഭോപ്പാൽ: മധ്യപ്രദേശില്‍ 114 സീറ്റുകള്‍ പിടിച്ച് കോണ്‍ഗ്രസ്. ബി എസ് പി , എസ് പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 116 എന്ന മാന്ത്രികസഖ്യയിലെത്തിയിലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നല്‍കണമെന്ന് കാണിച്ച് കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു.

വിജയം ഉറപ്പിച്ച 114 സീറ്റുകള്‍ കൂടാതെ  ജയിച്ച രണ്ട് സീറ്റുകളും എസ്.പി ജയിച്ച ഒരു സീറ്റുമടക്കം 117 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. 

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് കമല്‍നാഥായിരിക്കും അടുത്ത മുഖ്യമന്ത്രി എന്നാണ് പുറത്തു വരുന്ന സൂചനകള്‍. ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ മുന്‍തൂക്കം കമല്‍നാഥിനാണ്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക രാഹുല്‍ ഗാന്ധിയാവും എന്നതിനാല്‍ രാഹുലിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement