ads

banner

Wednesday, 5 December 2018

author photo

തിരുവനന്തപുരം: കേരളത്തിലെ ബാറുകളില്‍ വിദേശ നിര്‍മ്മിത വിദേശ മദ്യവും ബിയര്‍ പാര്‍ലറുകളിലൂടെ വിദേശ നിര്‍മ്മിത വിദേശ ബിയറും വൈനും വില്‍ക്കാന്‍ സര്‍ക്കാരിന്റെ അനുമതി. നേരത്തെ ബെവ്‌കോയുടെ ഔട്ട് ലെറ്റുകള്‍ വഴി മാത്രമേ വിദേശ നിര്‍മ്മിത വിദേശ മദ്യവും വൈനും വില്‍ക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന ഉത്തരവില്‍ വ്യക്തത വരുത്തിയാണ് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അതിനാല്‍ ഈ പുതിയ ഉത്തരവ് പ്രകാരം ഇനി ബെവ്‌കോ വെയര്‍ ഹൗസുകളില്‍ നിന്നും ബാറുകള്‍ക്ക് വിദേശ നിര്‍മ്മിത വിദേശ മദ്യവും വാങ്ങാവുന്നതാണ്.

ഓഗസ്റ്റ് 20 മുതലാണ് ബെവ്‌കോയുടെ ഔട്ട് ലെറ്റുകള്‍ വഴി വിദേശ നിര്‍മ്മിത വിദേശ മദ്യം വിറ്റ് തുടങ്ങിയത്. 4 വിതരണക്കാരുടെ 30 ബ്രാന്‍ഡുകളാണ് നിലവില്‍ വില്‍ക്കുന്നത്. ഇതുവരെ 6 കോടിയുടെ വില്പനയാണ് നടന്നിരിക്കുന്നത്. മാത്രമല്ല, കരാര്‍ ഒപ്പിട്ടുള്ള മറ്റ് അഞ്ച് വിതരണക്കാരുടെ പുതിയ ബ്രാന്‍ഡുകളും വൈകാതെ വിപണിയില്‍ എത്തുന്നതാണ്.കൂടാതെ, വിദേശ നിര്‍മിത വിദേശമദ്യത്തിന്റെ വില്പനയിലൂടെ ബിവറേജസ് കോര്‍പ്പറേഷനു മാത്രം 60 കോടിരൂപ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നികുതി വരുമാനത്തിലൂടെ വലിയൊരു തുക സര്‍ക്കാര്‍ ഖജനാവിലുമെത്തുന്നതാണ്.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement