നിലയ്ക്കല്‍: ശബരിമലയില്‍ ഇനി മുതല്‍ പുതിയ കെട്ടിടങ്ങളൊന്നും നിര്‍മ്മിക്കില്ലെന്നും കാടിന്റെ വശ്യതയും ഭംഗിയും അതുപോലെതന്നെ നിലനിര്ത്തിക്കൊടു പോകാനാണ് ശ്രമിക്കുന്നതെന്നും ദേവസാവം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. കാനനക്ഷത്രേത്തിന്റെ തനിമയ്ക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ തവണ കാണിക്ക വരവു കുറഞ്ഞെന്ന വാദങ്ങളെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തീര്‍ത്തും തള്ളി. എല്ലാ വര്‍ഷങ്ങളിലും മണ്ഡല കാലത്തിന്റെ തുടക്കത്തില്‍ വരവു കുറവായിരിക്കുമെന്നും പിന്നെ മാത്രമേ കൂടാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ചൊന്നും അറിയാത്തവരാണ് കാണിക്ക വരവു കുറഞ്ഞെന്നു പറയുന്നത്.
പരിസര മലിനീകരണം കുറക്കാനായി അടുത്ത വര്‍ഷം മുതല്‍ നിലയ്ക്കലില്‍ നിന്നും പമ്പ വരെ പൂര്‍ണ്ണമായും ബാറ്ററി വാഹനങ്ങള്‍ ആക്കാന്‍ ഉദ്ദേശിക്കുന്നതായും പദ്മകുമാര്‍ അറിയിച്ചു.
This post have 0 komentar
EmoticonEmoticon