ads

banner

Monday, 3 December 2018

author photo

പാരീസ്:  ഫ്രാന്‍സില്‍ തല്‍ക്കാലം അടിയന്തരാവസ്ഥ ഇല്ല. ഇന്ധനവില വര്‍ധനവിനെതിരെ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ്  ഫ്രാന്‍സില്‍ തല്‍ക്കാലം അടിയന്തരാവസ്ഥ ഇല്ലഎന്ന് കാര്യത്തെക്കുറിച്ച് തീരുമാനം എടുത്തത്.  പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ചര്‍ച്ചയായില്ലെന്ന് വിവരം ഉണ്ടായിരിക്കുന്നത്. അതേസമയം പ്രക്ഷോഭകരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി എഡ്വര്‍ഡ് ഫിലിപ്പെയെ മക്രോണ്‍ ചുമതലപ്പെടുത്തി.ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ചു രാജ്യത്താകമാനം പ്രതിഷേധ പ്രകടനങ്ങളും സംഘര്‍ഷവുമാണ്. 

എന്നാല്‍,ചില പ്രകടനങ്ങള്‍ സമാധാനപരമായി മുന്നോട്ടുപോവുമ്പോള്‍ ചില ഇടങ്ങള്‍ അക്രമാസക്തമാവുന്ന സാഹചര്യമാണുള്ളത്.  മാത്രമല്ല, കഴിഞ്ഞദിവസം നടന്ന പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് 23 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 100 പേര്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ,കെട്ടിടങ്ങളും വാഹനങ്ങളും തീവയ്ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ആറ് കെട്ടിടങ്ങള്‍ക്കു തീപ്പിടിച്ചു. സംഘര്‍ഷത്തെ തുടര്‍ന്നു മെട്രോ സ്റ്റേഷനുകള്‍ അടച്ചു. മാത്രമല്ല,സംഭവത്തില്‍ 412 പേരെ അറസ്റ്റു ചെയ്തു. സമരക്കാരുടെയിടയില്‍ അക്രമാസക്തരായ അരാജകവാദികളും തീവ്രവലതുപക്ഷക്കാരും നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കുകയായിരുന്നുവെന്നു പൊലീസ് കരുതുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement