ads

banner

Sunday, 23 December 2018

author photo

മധുര: ശബരിമല ദര്‍ശനത്തിന് സാധിക്കാതെ മടങ്ങിയ തമിഴ്നാട്ടിലെ മനിതി സംഘത്തിന്‍റെ വാഹനത്തിന് നേരെ ആക്രമണം. തേനി-മധുര ദേശീയപാതയില്‍ വച്ചുണ്ടായ കല്ലേറില്‍ വാഹനത്തിന്‍റെ ചില്ല് തകര്‍ന്നു. തമിഴ്നാട് പൊലീസിന്‍റെ സുരക്ഷയിലാണ് ഇവര്‍ ചെന്നൈയിലേക്ക് മടങ്ങുന്നത്. സംഘത്തില്‍ ചിലര്‍ മധുരയില്‍ ഇറങ്ങും. 

ഇതിനിടെ, ദര്‍ശനത്തിനായി എത്തിയ മനിതി സംഘത്തിലെ മൂന്ന് യുവതികളെ പൊലീസ് തിരിച്ചയച്ചു. ഞായറാഴ്ച്ച രാവിലെ പമ്പയിൽ എത്തിയ മനിതി സംഘത്തിനൊപ്പം ചേരാനെത്തിയവരെയാണ് പത്തനംതിട്ട പൊലീസ് മടക്കി അയച്ചത്. മുത്തുലക്ഷമി, യാത്ര, വസുമതി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement