ads

banner

Friday, 21 December 2018

author photo

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരുടെ നിയമനക്കേസില്‍ കോടതി വിധി അവ്യക്തമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.  ഇതിന്റെ നിയമ സാധുത പരിശോധിക്കണമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ അറിഞ്ഞശേഷം കൂടുതല്‍ പ്രതികരണമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിട്ടതിലൂടെ ഉണ്ടായ ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി പ്രതിസന്ധി പരിഹരിക്കുന്നത് വരെ നിയമനം നടത്താമെന്നും കോടതി വ്യക്തമാക്കി.

പിഎസ്സിയിലൂടെ അല്ലാത്ത എല്ലാ നിയമനങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി നിയമം അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. 


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement