ads

banner

Tuesday, 11 December 2018

author photo

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ പുതുക്കിയ വായ്പ പലിശ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വരും. എസ്ബിഐയുടെ എല്ലാ വായ്പകളുടെയും അടിസ്ഥാന പലിശ നിരക്ക് (എംസിഎല്‍ആര്‍) 5 ബേസിസ് പോയിന്റ് വീതം ഉയര്‍ത്തിയിരുന്നു. എല്ലാ വായ്പകള്‍ക്കും ഇത് ബാധകമാണ്. മാത്രമല്ല, മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിലാണ് അഞ്ച് ബേസിസ് പോയിന്റ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. 

ഭവന, വാഹന വായ്പകള്‍ എന്നിവയുള്‍പ്പെടുന്ന വിവിധ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുകയില്‍ നിലവിലെ സ്ഥിതിപ്രകാരം വര്‍ധവുണ്ടാകുന്നതാണ്.കൂടാതെ, പുതുക്കിയ നിരക്ക് പ്രകാരം ഒരു രാത്രിയ്ക്ക് 8.20 ശതമാനവും മൂന്നുമാസത്തെ എംസിഎല്‍ആര്‍ 8.25 ശതമാനവും ആറുമാസത്തെ എംസിഎല്‍ആര്‍ 8.40 ശതമാനവും ഒരു വര്‍ഷത്തേത് 8.55 ശതമാനവും 2 വര്‍ഷത്തേത് 8.65 ശതമാനവും 3 വര്‍ഷത്തേത് 8.75 ശതമാനവുമാണ്. മാത്രമല്ല, ഇതോടൊപ്പം ബിസിഎല്‍ആര്‍, ബേസ് റേറ്റ് എന്നിവയിലും യഥാക്രമം 13.80 ശതമാനവും 9.05 ശതമാനവുമാണ് നിരക്ക് വര്‍ധനവുണ്ടായിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement