ads

banner

Friday, 7 December 2018

author photo

തിരുവനന്തപുരം: ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം. നിയമസഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹ സമരത്തിലുള്ള മൂന്ന് യു ഡി എഫ് എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കറുടെ ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. 

പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയിലും ചോദ്യോത്തരവേള തുടര്‍ന്നെങ്കിലും ബഹളം ശക്തമായതോടെ ഇത് റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

ശബരിമല സന്നിധാനത്ത് നിലനില്‍ക്കുന്ന നിരോധനാജ്ഞ പിൻവലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിയമസഭയ്ക്ക് മുന്നില്‍ പ്രതിപക്ഷ എം എല്‍ എമാരായ വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊ ജയരാജ് എന്നിവര്‍ സത്യാഗ്രഹ സമരം ആരംഭിച്ചത്. 

പ്രശ്നപരിഹാരത്തിന് സ്പീക്കർ മുൻ കൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടുവെങ്കിലും സ്പീക്കര്‍ ഇതുവരെ പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ല. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement