ads

banner

Monday, 3 December 2018

author photo

തൃശൂര്‍: സംസ്ഥാനത്ത് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്‌തെന്ന പ്രചരണം തെറ്റെന്ന് ആരോഗ്യവകുപ്പ്. പൊന്നാനി സ്വദേശി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കോംഗോ പനിക്കു ചികിത്സയില്‍ എന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 

ദുബായില്‍ നിന്നെത്തിയയാളെ മൂത്രാശയ അണുബാധയ്ക്കാണു ചികിത്സിക്കുന്നത്. നിലവില്‍ ഇദ്ദേഹത്തിനു കോംഗോ പനി ഇല്ല. ദുബായില്‍ ഈ രോഗമുണ്ടായെങ്കിലും സുഖപ്പെട്ടെന്നാണ് ആശുപത്രിയില്‍ നിന്നു നല്‍കിയ വിശദീകരണം. പരിശോധനയില്‍ സാംപിള്‍ നെഗറ്റീവ് ഫലവുമായാണ് ഇദ്ദേഹം നാട്ടിലെത്തിയത്. 

കഴിഞ്ഞ ദിവസം മൂത്രാശയ അണുബാധയ്ക്ക് ചികിത്സ തേടിയെത്തയപ്പോള്‍ രേഖകളില്‍ കോംഗോ പനി വന്നയാള്‍ എന്നു കണ്ടതോടെ നിയമപരമായി ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ അറിയിക്കുകയായിരുന്നു. ഇതാണ് ഇങ്ങനെയൊരു പ്രചരണം ഉയരാന്‍ കാരണം. 
പൊന്നാനി സ്വദേശിയായ ഇയാള്‍ നാല് ദിവസം മുമ്ബാണ് അസുഖ ബാധിതനായി നാട്ടിലെത്തിയത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement