ads

banner

Saturday, 22 December 2018

author photo

പത്തനംതിട്ട: യുവമോര്‍ച്ച പത്തനംതിട്ട ജില്ല പ്രസിഡന്റ് സിബി സാം തോട്ടത്തില്‍ രാജിവെച്ചു.ശബരിമല വിഷയത്തില്‍ സമരം തുടരുന്നതിനിടെയാണ് സിബി രാജിവെച്ചത്. വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിലൂടെയാണ് രാജി വിവരം പ്രഖ്യപിച്ചത്. സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും അദേഹം പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ടു മണ്ഡലങ്ങളില്‍ വിജയം നേടാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ഇതിനായി മതാടിസ്ഥാനത്തില്‍ രഹസ്യ സര്‍വേ തുടങ്ങി. സംസ്ഥാനത്ത് ബി.ജെ.പി.യില്‍ വിവിധ ഗ്രൂപ്പുകളുണ്ട്. ബി.ജെ.പി. നേതാക്കള്‍ക്ക് വേണ്ടി കേരളത്തിലെ ക്രൈസ്തവമേലധ്യക്ഷന്‍മാര്‍ വാതിലുകള്‍ തുറന്നിടുമ്പോള്‍ ഉത്തരേന്ത്യയില്‍ സഭകളും വൈദികരും അനുഭവിക്കുന്ന പീഡനങ്ങള്‍ ഓര്‍ക്കണം. തനിക്കെതിരെ യുവമോര്‍ച്ചയിലെ ചിലര്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഇവര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയെന്നും സിബി സാം പറഞ്ഞു.
                                                                                                                    


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement