ads

banner

Thursday, 20 December 2018

author photo

കോൺഗ്രസ്​ നയിക്കുന്ന മഹാസഖ്യത്തിൽ അണിചേർന്ന് എൻ.ഡി.എയിൽ നിന്നും രാജിവെച്ച മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള ആര്‍.എല്‍.എസ്.പി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കള്‍ പങ്കെടുത്ത് സഖ്യം പ്രഖ്യാപിച്ചത്. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിന്​ പൂർണതയായി. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബിഹാറിലെ സഖ്യത്തിലേക്ക്​ ഉപേന്ദ്ര കുശ്വാഹയും ചേർന്നതിൽ സന്തോഷമറിയിക്കുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയ കുശ്വാഹ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്​ച നടത്തിയിരുന്നു. 

കോണ്‍ഗ്രസ്, ആർ.ജെ.ഡി എന്നീ കക്ഷികള്‍ക്ക് പുറമെ മുന്‍ മുഖ്യമന്ത്രി കൂടിയായ ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, ശരത് യാദവി​ന്റെ ലോക് താന്ത്രിക് ജനതാദള്‍, കുശ്വാഹയുടെ ആർ.എൽ.എസ്​.പി എന്നീ കക്ഷികള്‍ അടങ്ങുന്നതാണ് മഹാസഖ്യം. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement