ads

banner

Tuesday, 11 December 2018

author photo

മുംബൈ:  ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍ അം​ഗം ശ​ക്തി​കാ​ന്ത ദാ​സി​നെ റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ചു. ഉ​ര്‍​ജി​ത് പ​ട്ടേ​ല്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ഊർജിത് പട്ടേൽ രാജിവച്ചത്. നോട്ട് അസാധുവാക്കൽ സമയത്ത് ശക്തികാന്തദാസ് ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറിയായിരുന്നു. 

നേരത്തെ തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ആയിരുന്ന ശക്തികാന്തദാസ് കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും, തമിഴ്‌നാട് സര്‍ക്കാരിലും വിവിധ ഉന്നത പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

ഇന്ത്യന്‍ ബാങ്ക്, ഒഎന്‍ജിസി, എല്‍ഐസി എന്നിവയുടെ ഡയറക്ടറായും ശക്തികാന്ത ദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement