ads

banner

Saturday, 22 December 2018

author photo

ന്യൂഡല്‍ഹി: അമൃത്സറില്‍നിന്ന് ഡല്‍ഹി വഴി കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന വിമാനത്തില്‍ യാത്രക്കാരന്റെ ബഹളം. 
വിമാനത്തിനുള്ളില്‍ പുകവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു  യാത്രക്കാരന്റെ ബഹളം.ഒടുവില്‍ യാത്രക്കാരനെയും കുടുംബത്തെയും പുറത്തിറക്കിയതിനു ശേഷമാണ് വിമാനം പുറപ്പെട്ടത്. 

വിസ്താര എയര്‍ലൈന്‍സിന്റെ യു.കെ 707 വിമാനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്.

വിമാനത്തിനുള്ളില്‍ പുകവലിക്കാന്‍ അനുവദിക്കണമെന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡിനോട് യാത്രക്കാരന്‍ ആവശ്യപ്പെടുകയായിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുന്നതിനു മുമ്പേയായിരുന്നു ചോദിച്ചിരുന്നത്‌.

വിമാനത്തിനുള്ളില്‍ പുക വലിക്കുന്നത് അനുവദനീയമല്ലെന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് വ്യക്തമാക്കിയതോടെ യാത്രക്കാരന്‍ വാഗ്വാദത്തിനു മുതിര്‍ന്നു. തുടര്‍ന്ന് ഇയാളെയും കുടുംബത്തെയും ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം വിമാനം യാത്ര തുടര്‍ന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement