ലഖ്നൗ: ബുലന്ദ്ശഹര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബുലന്ദ്ശഹറില്‍ ഗോവധവുമായി ബന്ധപ്പെട്ട് പെട്ടെന്നുണ്ടായ കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സുബോധ് കുമാര്‍ കൊല്ലപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ 2015 ല്‍ ദാദ്രിയില്‍ നടന്ന മുഹമ്മദ് അഖ്ലാക് കൊലക്കേസിലെ മുഖ്യ അന്വേഷണോദ്യോഗസ്ഥനായിരുന്നു.
പശുവിന്റേതെന്ന് കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബുലന്ദ്ഷഹറില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ഒന്നിച്ചു കൂടിയ ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന് ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. പോലീസ് വാഹനത്തില്‍ വെടിയേറ്റു മരിച്ച നിലയിലായിരുന്നു സുബോധ് കുമാറിന്റെ മൃതദേഹം.
കൊലപാതകം അന്വേഷിക്കുന്ന കാര്യത്തില്‍ യോഗി ആദിത്യനാഥിന്റെ മൃദു സമീപനത്തിനെതിരെ ഒരുപാടു വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. മരിച്ച സുബോധ് കുമാറിന്റെ ഭാര്യയും കുടുംബവും യോഗി ആദിത്യനാഥുമായി കൂടിക്കാഴിച നടത്തിയിരുന്നു.സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോ?ഗസ്ഥന് സുബോധ് കുമാറിന്റെ ഭാര്യയ്ക്ക് 40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മാതാപിതാക്കള്‍ക്ക് പത്ത് ലക്ഷം രൂപയും കുടുംബത്തിലെ ഒരം?ഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കും.
This post have 0 komentar
EmoticonEmoticon