ads

banner

Saturday, 8 December 2018

author photo

ഡല്‍ഹി: അപേക്ഷ നല്‍കി വെറും നാലുമണിക്കൂറിനുള്ളില്‍ പാന്‍കാര്‍ഡ് ലഭ്യമാക്കുന്ന പുത്തന്‍ സംവിധാനവുമായി ആദായ നികുതി വകുപ്പ്. പാന്‍കാര്‍ഡ് ആളുകളിലേക്ക് എത്തിക്കുന്നത് കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി നടപ്പിലാക്കാനാകുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര വ്യക്തമാക്കി.ആദായ നികുതി രംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ടാക്‌സ് പ്രീ പെയ്‌മെന്റ്, റീഫണ്ട് റിട്ടേണിന്റെ സൂക്ഷ്മ പരിശോധന തുടങ്ങിയ എളുപ്പത്തിലാക്കുന്ന ഓട്ടോമേഷന്‍ സംവിധാനവും കേന്ദ്രം ഉടന്‍ തന്നെ നടപ്പിലാക്കും. പാന്‍ കാര്‍ഡ് കാര്യക്ഷമായി വിതരണം ചെയ്യാന്‍ തുടങ്ങിയതോടെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement