ads

banner

Monday, 3 December 2018

author photo

തിരുവനന്തപുരം: കേരളത്തെ ഒരു മാതൃകാ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നശേഷി ക്ഷേമം സമൂഹത്തിന്റെ ഒന്നാകെയുള്ള ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍, സന്നദ്ധ, പൊതു, സ്വകാര്യ സംരംഭകരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചു സ്വയംപര്യാപ്തരാക്കുവാൻ കഴിയൂയെന്നു മുഖ്യമന്ത്രി പറഞ്ഞു. 

ചരിത്രത്തിൽ ആദ്യമായി ഭിന്നശേഷിക്കാര്‍ക്ക് എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ 4 ശതമാനം ജോലി സംവരണം ഏര്‍പ്പെടുത്താൻ നമ്മുടെ സർക്കാരിന് കഴിഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് 2016ലെ ഡിസബലിറ്റീസ് ആക്ട് (ആര്‍.പി.ഡബ്ലിയു.ഡി.) പ്രകാരം എയിഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളിലാണ് 19.04.2017 മുതലുള്ള മൊത്തം ഒഴിവുകളുടെ 4 ശതമാനം ജോലി സംവരണം ലഭിക്കുക.

സാമൂഹ്യനീതി വകുപ്പ്, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവ വഴി ഒട്ടനവധി ക്ഷേമ പദ്ധതികളാണ് സ്വർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്. സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി ഭിന്നശേഷി ക്ഷേമത്തിനായി 25 ഓളം പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നുണ്ട്. അതിലേറ്റവും പ്രധാനമായ 'അനുയാത്ര'യുടെ ഭാഗമായി നിരവധി പദ്ധതികൾ നടപ്പാക്കി വരികയാണ്. ഭിന്നശേഷി മേഖലയില്‍ ഏറ്റെടുക്കേണ്ട പ്രാഥമിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുതല്‍ സുസ്ഥിരമായ പുനരധിവാസം വരെയുളള സമഗ്ര ജീവിത ചക്ര സമീപനമാണ് അനുയാത്രയില്‍ സ്വീകരിച്ചിട്ടുള്ളത്. അംഗപരിമിത മേഖലയിലെ അന്താരാഷ്ട്ര കാഴ്ച്ചപ്പാടുകള്‍ക്കും സമീപനങ്ങള്‍ക്കും അനുസൃതമായും 2016ലെ അംഗപരിമിതരുടെ അവകാശ നിയമത്തിനനുസൃതമായുമാണ് അനുയാത്ര നടപ്പാക്കുന്നത്. ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങളും റീജിയണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളും നിലവിലുളള ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങളുടെ ശാക്തീകരണം മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍, കാതോരം, സ്‌പെഷ്യല്‍ അങ്കണവാടികള്‍, അംഗപരിമിതര്‍ക്കായുളള സവിശേഷ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം തുടങ്ങിയവയാണ് അനുയാത്രയിലെ ചില പദ്ധതികള്‍. ഓട്ടിസം ബാധിച്ചവര്‍ക്കുള്ള പ്രത്യേക സംവിധാനങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരുക്കുന്നതിനാണ് കേരളാ സാമൂഹ്യ സുരക്ഷാ മിഷന്‍ ഓട്ടിസം ബാധിതര്‍ക്കായി സ്‌പെക്ട്രം എന്ന പ്രത്യേക പദ്ധതി തയ്യാറാക്കിയത്. 7 വ്യത്യസ്ത പദ്ധതികളാണ് സ്‌പെക്ട്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാന വികലാംഗ കോര്‍പറേഷന്‍ 16 ഓളം ക്ഷേമ പദ്ധതികൾ നടത്തി വരുന്നു. 1000 ഓളം പേര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്ത ശുഭയാത്ര പദ്ധതി, 100 പേര്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്ത കാഴ്ച പദ്ധതി എന്നിവ കോര്‍പറേഷന്റെ പ്രധാന പദ്ധതികളാണ്. കാഴ്ച പരിമിതിയുള്ള 1000 പേര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതി, നിര്‍വഹണത്തിന്റെ അവസാന ഘട്ടത്തിലാണ്.

ഭിന്നശേഷിക്കാര്‍ക്ക് വ്യത്യസ്ത സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമായി സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷനു ഈ വർഷത്തെ ദേശിയ അവാർഡ് ലഭിച്ചു എന്നുള്ളതും ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement