ads

banner

Wednesday, 5 December 2018

author photo

ബെംഗളൂരു: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലുണ്ടായ പൊട്ടിത്തെറിയില്‍ ഗവേഷകന്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് 2.20ഓടെയാണ് സംഭവം. ബെംഗളൂരു എയറോസ്‌പേസ് ലാബിലെ ഹൈഡ്രജന്‍ സിലിണ്ടര്‍ പൊട്ടത്തെറിച്ചാണ് അപകടം ഉണ്ടായെതന്നാണ് സൂചന. അപകടത്തില്‍ പരിക്കേറ്റവരെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.                                                                                                                                          

അപകടത്തില്‍ മൈസൂരു സ്വദേശിയായ മനോജാണ് മരിച്ചത്. സംഭവത്തില്‍, മരിച്ച ഗവേഷകന്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ 20 അടിദൂരേക്ക് തെറിച്ചതായി ഐഐഎസ്എസി സുരക്ഷ ജീവനക്കാരന്‍ പറഞ്ഞു.കൂടാതെ,ഐഐഎസ്എസി ഉപസ്ഥാപനമായ സൂപ്പര്‍ വേവ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് നാല് പേരും.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement