പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ചീഫ് ജുഡീഷല്‍ മജിസ്ട്രേട്ട് കോടതിയുടേതാണു നടപടി. നേരത്തെ രഹ്നാ ഫാത്തിമ സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. അതേസമയം, കേസിലെ തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി രഹനാ ഫാത്തിമയെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയും കോടതി തള്ളി. നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ് രഹനയുള്ളത്.
ശബരിമല അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന ബി.ജെ.പി നേതാവ് രാധാകൃഷ്ണ മേനോന്റെ പരാതിയിലാണ് കൊച്ചിയിലെ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ നിന്നും രഹനാ ഫാത്തിമയെ കൊച്ചിയിലെ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ നിന്നും കഴിഞ്ഞ നവംബര്‍ 26ന് അറസ്റ്റ് ചെയ്തത്. 295 (A) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ശബരിമലയില്‍ പ്രായഭേദമന്യേ യുവതികള്‍ക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു പിന്നാലെ മലചവിട്ടാന്‍ എത്തിയതോടെയാണ് രഹന വാര്‍ത്തകളില്‍ നിറഞ്ഞത്. പോലീസ് സുരക്ഷയില്‍ രഹന സന്നിധാനത്ത് എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon