ads

banner

Wednesday, 5 December 2018

author photo

ജനന കഥ പല രീതിയില്‍ നമ്മള്‍ ഇതിനോടകം കേട്ടു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ജന്മ കഥ അപൂര്‍വ്വമാണ്. ഇത് ആദ്യമായാണ് ഇത്തരത്തിലൊരു  ജനന കഥയെക്കുറിച്ച്് അറിയുന്നതുപോലും. മരിച്ച സ്ത്രീയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ബ്രസീലില്‍ 32കാരി അമ്മയായിരിക്കുന്നു. ഇതോടെ ബ്രസീലിയന്‍ ഡോക്ടര്‍മാര്‍ക്ക് ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ്.

ലോകത്ത് ആദ്യമായാണ് മരിച്ച സ്ത്രീയില്‍ നിന്ന് മാറ്റിവയ്ക്കപ്പെട്ട ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് ജനിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം ബ്രസീലില്‍ പിറന്ന പെണ്‍കുഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴും പൂര്‍ണ ആരോഗ്യവതിയായി ഇരിക്കുകയാണ്.യാതൊരു വിധ രോഗങ്ങളോ മറ്റ് പ്രശ്‌നങ്ങളോ ഒന്നും തന്നെ ഇല്ല കുട്ടിക്ക്.  അതായത് വ്യക്തമായി പറഞ്ഞാല്‍ കഴിഞ്ഞ ഡിസംബറില്‍ ആണ് 32 കാരിയായ ബ്രസീലിയന്‍ യുവതിയില്‍ നടത്തിയ പരീക്ഷണത്തില്‍ ആരോഗ്യവതിയായ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.

വൈദ്യശാസ്ത്രത്തിലെ പുത്തന്‍ മുന്നേറ്റം വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിന് പേര്‍ക്ക് പ്രതീക്ഷയേകുന്നതാണ്. 11 സ്ത്രീകള്‍ക്ക് ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യ സംഭവമാണ്.പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ 'ദ ലാന്‍സെന്റി'ലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 2016 സെപ്തംബറില്‍ യൂണിവേഴ്സിറ്റി ഒഫ് സാവോ പോളോയിലെ ദാസ് ക്ലിനികാസ് ആശുപത്രിയില്‍ സ്‌ട്രോക്ക് വന്ന് മരിച്ച 45കാരിയില്‍ നിന്നാണ് ഗര്‍ഭപാത്രം, ജീവിച്ചിരിക്കുന്ന സ്ത്രീയിലേക്ക് മാറ്റിവച്ചത്. സ്വീകര്‍ത്താവിന് ജന്മനാ ഗര്‍ഭപാത്രം ഇല്ലായിരുന്നു. 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഗര്‍ഭപാത്രം മാറ്റിവച്ചത്.

ശസ്ത്രക്രിയ കഴിഞ്ഞ് 37-ാം ദിവസം യുവതിക്ക് ആദ്യത്തെ ആര്‍ത്തവം ഉണ്ടായി. ഏഴു മാസങ്ങള്‍ക്ക് ശേഷം ഗര്‍ഭിണിയാകും വരെ കൃത്യമായി ആര്‍ത്തവം ഉണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കു മുമ്ബു തന്നെ സ്വീകര്‍ത്താവിന്റെ അണ്ഡാശയത്തില്‍ നിന്ന് അണ്ഡങ്ങള്‍ ശീതീകരിച്ച് സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് ഐ.വി.എഫ് വഴി ആദ്യത്തെ ശ്രമത്തില്‍ തന്നെ ഇവര്‍ ഗര്‍ഭം ധരിച്ചു. എട്ടാം മാസത്തിലാണ് സിസേറിയന്‍ വഴി ഇവര്‍ പൂര്‍ണആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement