ads

banner

Friday, 21 December 2018

author photo

കൊച്ചി: ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസിന് ഉത്തരവിട്ടു. നവംബര്‍ ആറിന് പേരക്കുട്ടിയുടെ ചോറൂണിന് എത്തിയ 52കാരിയെ അക്രമിച്ചെന്നാണ് കേസ്.

സാഹചര്യവും വസ്തുതകളും ശരിയായി വിലയിരുത്താതെയാണ് തലശ്ശേരി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. മറ്റുള്ളവരെ അതിക്രമത്തിന് പ്രേരിപ്പിച്ചത് തില്ലങ്കേരിയാണ്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ ​ഗൂഢാലോചനയെക്കുറിച്ചും മറ്റുള്ളവരുടെ പങ്കിനെക്കുറിച്ചും വിവരം ലഭിക്കു.

തില്ലങ്കേരിയുടെ മുന്‍കൂര്‍ ജാമ്യം മറ്റുള്ളവരുടെ അറസ്റ്റിനെ ബാധിക്കുമെന്നാണ് വാദം. മൂഴിയാര്‍ പോലീസാണ് വത്സന്‍ തില്ലങ്കേരിയുടെ പേരില്‍ കേസെടുത്തത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement