ads

banner

Sunday, 23 December 2018

author photo

തിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും പ്രതിഷേധം വ്യക്തമാക്കി. സര്‍ക്കാര്‍ അണിയറയില്‍ ഒരുക്കിയ നാടകമാണ് ഇപ്പോള്‍ ശബരിമലയില്‍ അരങ്ങേറുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ അഭിപ്രായം. ശബരിമലയെ സര്‍ക്കാര്‍ കലാപഭൂമിയാക്കുകയാണെന്നും അതൊരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലെ പ്രതിഷേധങ്ങള്‍ക്കും കലാപങ്ങള്‍ക്കും സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്നും, മനപ്പൂര്‍വം ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നും രമേഷ് ചെന്നിത്തല കുറ്റപ്പെടുത്തി.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement