ads

banner

Tuesday, 11 December 2018

author photo

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപവത്കരണം അടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി എ.കെ.ആന്റണിയെ മധ്യപ്രദേശിലേക്കും മല്ലികാര്‍ജുന ഖാര്‍ഗേയയെ ഛത്തീസ്ഗഢിലേക്കും അയക്കാന്‍ എഐസിസി തീരുമാനം.                              

മധ്യപ്രദേശില്‍ സീറ്റ് നില മാറിമറയുന്നത് ബിജെപിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ മുള്‍മുനയിലാഴ്ത്തിയിരിക്കുകയാണ്. മറ്റുള്ളവരുടെ പിന്തുണയില്ലാതെ മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷം നേടാനാവില്ലെന്ന ഏകദേശം ഉറപ്പിച്ചതോടെയാണ് ആന്റണിയെ അങ്ങോട്ടേക്ക് അയക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ 112 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന കോണ്‍ഗ്രസിന് ഒരു സീറ്റുള്ള സമാജ് വാദി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു സീറ്റുള്ള ബിഎസ്പി നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിഎസ്പി പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്. നാല് സ്വതന്ത്രരും ഇവിടെ ലീഡ് ചെയ്യുന്നുണ്ട്. 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്.

അതേസമയം, ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് കാര്യമായ വെല്ലുവിളികളൊന്നുമില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെ ഇവിടെ കോണ്‍ഗ്രസ് മത്സരിച്ചത്. കോണ്‍ഗ്രസിന്റെ എം.പിയായ തമ്രദ്വാജ് സാഹു, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ഭാഗല്‍, പ്രതിപക്ഷ നേതാവ് ടി.എസ്. സിങ് ദിയോ, മുന്‍ കേന്ദ്രമന്ത്രി ചരണ്‍ദാസ് മഹാന്ത്, സത്യനാരായണ്‍ ശര്‍മ്മ എന്നിവരുടെ പേരുകളാണ് പരിഗണിക്കുക. ഖാര്‍ഗെ ഇങ്ങോട്ടേക്കെത്തുന്നമുറക്ക് തന്നെ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ തീരുമാനമാകും.
  
എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി.വേണുഗോപാലിനെ രാവിലെ തന്നെ രാജസ്ഥാനിലേക്കയച്ചിരുന്നു. രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ബുധനാഴ്ച നടക്കും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ജയ്പൂരിലാണ് യോഗം നടക്കുന്നത്. 

നിയമസഭാകക്ഷി യോഗത്തിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാവും പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. നിലവില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും പേരുകളാണ് പരിഗണനയിലുള്ളത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement